ദില്ലി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് പോസിറ്റീവ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എസ് രവീന്ദ്ര ഭട്ട്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭരണഘടന ബെഞ്ചിൽ അംഗമാണ്. രാജ്യത്ത് കൊവിഡ് ആശങ്ക തുടരുകയാണ്. കഴിഞ്ഞ ദിവസം 11692 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്.