അടുത്തിടെയാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറുടെ ഗ്യാരേജിൽ ബി.എം.ഡബ്ല്യുവിന്റെ സൂപ്പർ ബൈക്കായ ആർ 1250 ജി.എസ്. എത്തിയത്. തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമുള്ള യാത്രയാണ് പുതിയ ബൈക്ക് സ്വന്തമാക്കാനും ടൂ വീലർ ലൈസൻസ് എടുക്കാനുമുള്ള പ്രചോദനമെന്നും മഞ്ജു പറഞ്ഞിട്ടുള്ളതാണ്. തന്റെ പുതിയ ബൈക്കുമായുള്ള ഒരു റൈഡിങ്ങ് ഫോട്ടോകളാണ് മഞ്ജു വാര്യർ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് പ്രോപ്പർ റൈഡിങ്ങ് ഗിയറുകൾ ധരിച്ചാണ് വനമേഖലയോട് സമാനമായ റോഡിലൂടെയാണ് മഞ്ജുവിന്റെ റൈഡ്. ജാക്കറ്റ്, ഗ്ലൗസ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചിട്ടുണ്ടെങ്കിലും റൈഡിങ്ങ് ബൂട്ട് ധരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഫോട്ടോകൾക്ക് തലക്കെട്ടായി മഞ്ജു സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ചില സാഹചര്യങ്ങളെ തുടർന്ന് പ്രൊപ്പർ റൈഡിങ്ങ് ബൂട്ടുകൾ ധരിക്കാൻ സാധിച്ചിട്ടില്ല, റൈഡർമാർ ദയവായി ക്ഷമിക്കുക എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് മഞ്ജു വാര്യർ ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചർ ബൈക്കായ ആർ 1250 ജി.എസ്. എന്ന മോഡൽ സ്വന്തമാക്കിയത്. ഏകദേശം ഈ സമയത്ത് തന്നെ മലയാളത്തിലെ മറ്റൊരു നടനായ സൗബിൻ ഷാഹിറും ഈ ബൈക്ക് വാങ്ങിയിരുന്നു. ഇരുവരും ഒരുമിച്ച് ബൈക്കുമായി നിൽക്കുന്നതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ബൈക്കാണ് ഇരുവരും സ്വന്തമാക്കിയത്.
സൂപ്പര്‍ ബൈക്കില്‍ മഞ്ജു വാര്യര്‍
