കോട്ടയം: തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 65-കാരനെ നാട്ടുകാര്‍ പിടികൂടി. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിം (65) ആണ് പിടിയിലായത്. ഇയാളെ ഈരാറ്റുപേട്ട പൊലീസിന് കൈമാറി.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇയാൾ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ഇയാളുടെ ഇരുചക്രവാഹനത്തില്‍ കയറ്റി സമീപത്തെ കലുങ്കിനടിയിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരിന്നു.