സിറ്റി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.വില്‍പനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം.ഡി.എം.എയും 3.07 ഗ്രാം കഞ്ചാവുമായി തൂവക്കുന്ന് സ്വദേശികളായ പൊക്കയിന്റെവിട ഹൗസില്‍ പി. അരുണ്‍ (27), വടക്കെയില്‍ ഹൗസില്‍ അജിനാസ് (27), കിഴക്കെയില്‍ ഹൗസില്‍ കെ. ഷാലിൻ (30), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി നടന്ന പരിശോധനയില്‍ കണ്ണൂര്‍ യോഗശാല റോഡിലാണ് പ്രതികള്‍ പിടിയിലായത്.
പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് മുൻവശം നിയമ വിരുദ്ധമായി കാറില്‍ കടത്തിയ 924 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. 28 കന്നാസുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു. വാഹനം ഓടിച്ചു വന്നയാള്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂരില്‍ എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റര്‍ സ്പിരിറ്റും പിടികൂടി
