പോക്സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. കേസില്‍ പെണ്‍കുട്ടിയുമായി നടന്നത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പോക്‌സോ പ്രകാരം ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ഹരജിക്കാരനും പതിനാറുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നായിരുന്നു വാദം.
വീട്ടുജോലിക്ക് പോയിരുന്ന പെണ്‍കുട്ടി ഹരജിക്കാരന്റെ അമ്മാവന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. കൂടാതെ ഹരജിക്കാരനുമായി പ്രണയത്തിലാണെന്ന കാര്യം പെണ്‍കുട്ടിയും കോടതിയെ അറിയിച്ചു.
ഇരുവരും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഈ പ്രായത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് പതിനാറുകാരിയായ പെണ്‍കുട്ടിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
16കാരിയായ പെണ്‍കുട്ടിക്ക് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് മേഘാലയ ഹൈകോടതി
