26 C
Trivandrum
Tuesday, October 3, 2023

നാദിറയ്ക്ക് ബിഗ് ബോസില്‍ നിന്ന് കിട്ടുക ആ പണപ്പെട്ടിയിലെ ഏഴേമുക്കാല്‍ ലക്ഷം രൂപ മാത്രമല്ല

Must read

ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി പടിയിറങ്ങിയിരിക്കുകയാണ്. പണപ്പെട്ടി ടാസ്‌കിലൂടെ ലഭിച്ച ഏഴേമുക്കാല്‍ ലക്ഷം രൂപയുമായി നാദിറ മെഹ്‌റിന്‍ ആണ് ബിഗ് ബോസ് വീട് വിട്ടത്.ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നാദിറയുടെ പിന്‍വാങ്ങല്‍. പണം സ്വന്തമാക്കി ബിഗ് ബോസില്‍ നിന്ന് പിന്‍വാങ്ങാന്‍ നാദിറ അടക്കമുള്ള ഏഴ് മത്സരാര്‍ഥികള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ നാദിറ മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

ബിഗ് ബോസ് ഷോയിലെ ഏറ്റവും വ്യത്യസ്തമായ ടാസ്‌ക്കാണ് പണപ്പെട്ടി. ഹൗസില്‍ മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ ഓരോ പണപ്പെട്ടികള്‍ തുറന്നുവയ്ക്കും. അതില്‍ വ്യത്യസ്തമായ തുകയും ഉണ്ടാകും. ഏതെങ്കിലും ഒരു തുക സ്വന്തമാക്കി ബിഗ് ബോസില്‍ നിന്ന് പിന്‍വാങ്ങാന്‍ മത്സരാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കും. ഇതുവരെ ബിഗ് ബോസില്‍ നിന്ന് ആരും അങ്ങനെ പിന്‍വാങ്ങിയിട്ടില്ല. ആദ്യമായാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടിയിലെ തുക സ്വന്തമാക്കി ക്വിറ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം ആറ് ലക്ഷത്തി അന്‍പതിനായിരം രൂപയുടെ പണപ്പെട്ടി സ്വന്തമാക്കി പിന്‍വാങ്ങാന്‍ നാദിറ തീരുമാനിച്ചിരുന്നു. എന്നാല്‍ പണപ്പെട്ടി ടാസ്‌കിന്റെ ആദ്യ ദിനം മാത്രമാണ് ഇതെന്നും അടുത്ത ദിവസം വേറെ പണപ്പെട്ടികള്‍ വരുമെന്നും ബിഗ് ബോസ് അറിയിച്ചതോടെ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ നാദിറ തീരുമാനിക്കുകയായിരുന്നു. ഇന്നലെ തുറന്ന പണപ്പെട്ടികളില്‍ ഒന്നിലാണ് 7,75,000 രൂപ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വന്തം വീട്ടുകാരുടെ അംഗീകാരം കിട്ടിയ തനിക്ക് ഇനി വേണ്ടത് ജീവിക്കാനുള്ള പണമാണെന്നും ഇത്രയും തുക ഉണ്ടാക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും നാദിറ പറഞ്ഞു. ഉടന്‍ തന്നെ പണപ്പെട്ടി എടുത്ത് പുറത്തു വരാന്‍ നാദിറയോട് ബിഗ് ബോസ് പറഞ്ഞു.അതേസമയം, പണപ്പെട്ടി ടാസ്‌കിലൂടെ ലഭിച്ച ഏഴേമുക്കാല്‍ ലക്ഷം രൂപ മാത്രമല്ല നാദിറയ്ക്ക് ലഭിക്കുക. ഇത്രയും ദിവസം ബിഗ് ബോസില്‍ മത്സരിച്ചതിന്റെ പ്രതിഫലവും ലഭിക്കും. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥികള്‍ക്ക് ഓരോ ദിവസത്തേക്കാണ് പ്രതിഫലം. തൊണ്ണൂറിലേറെ ദിവസങ്ങള്‍ ബിഗ് ബോസ് ഷോയില്‍ മത്സരിച്ചതിനാല്‍ ആ ദിവസങ്ങളിലെ പ്രതിഫലം മുഴുവന്‍ നാദിറയ്ക്ക് ലഭിക്കും. അതും കൂടിയാകുമ്ബോള്‍ ഏകദേശം പത്ത് ലക്ഷത്തില്‍ അധികം രൂപയുമായാണ് നാദിറ ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങുക.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article