ഗുവാഹത്തി : പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.അസമിലെ ശിവസാഗര്‍ ജില്ലയിലെ നസീറ ഗെലേക്കി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.ജൂണ്‍ 27 നാണ് ലക്ഷ്മിജൻ ടീ എസ്റ്റേറ്റിലെ പ്രസവ സ്ത്രീയെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.
യുവതിയെ പരിശോധിച്ച ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഷഹദ് ഉള്ളാ, ചികിത്സിക്കുന്നതിനിടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഹെല്‍ത്ത് സെന്ററിലെ വാട്സാപ്പ് കൂട്ടായ്മയിലും , സോഷ്യല്‍ മീഡിയയിലും ഡോക്ടര്‍ ഈ ദൃശ്യങ്ങള്‍ പങ്ക് വച്ചു .
സംഭവം വിവാദമായതിനു പിന്നാലെ ഡോക്ടര്‍ ഷഹദ് ഉള്ളയ്‌ക്കെതിരെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടര്‍ ഷഹദ് ഉള്ള ഗര്‍ഭിണിയുടെ ഇത്തരം ഫോട്ടോകള്‍ എടുത്ത് പ്രചരിപ്പിച്ചതിലൂടെ സ്ത്രീ വംശത്തെയാകെ അപമാനിച്ചെന്ന് ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ സബ് ഡിവിഷണല്‍ ഹെല്‍ത്ത് ഓഫീസര്‍ മുഖേന ആരോഗ്യ ജോയിന്റ് ഡയറക്ടറേറ്റിന് നിവേദനവും നല്‍കിയിട്ടുണ്ട്.മാത്രമല്ല അസം ടീ ട്രൈബ് സ്റ്റുഡന്റ്സ് അസോസിയേഷനും , യുവതിയുടെ ഭര്‍ത്താവും ഗെലേക്കി പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കി .ഡോക്ടറുടെ നടപടിക്കെതിരെ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും (എഎഎസ്‌യു) പ്രതിഷേധ പ്രകടനം നടത്തി
പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചു
