31 C
Trivandrum
Monday, September 25, 2023

പനിച്ച്‌ വിറച്ച്‌ കേരളം; ഡെങ്കിയും എലിപ്പനിയും വര്‍ദ്ധിക്കുന്നു

Must read

സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി പനി വ്യാപനം. പനി ബാധിച്ച്‌ ഇന്ന് 12,694 പേരാണ് ചികിത്സ തേടിയത്.ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ ദിവസവും വര്‍ദ്ധിക്കുകയാണ്. 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുമുണ്ട്. മൂന്ന് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് എലിപ്പനിയുടെ ലക്ഷണങ്ങളുള്ളത്. 46 പേര്‍ക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചിട്ടുണ്ട്.

എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. മണ്ണ്, ചളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. നിലവില്‍ ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ഒപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണമെന്നും അറിയിപ്പുണ്ട്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article