ലഹരിമരുന്ന് ഉപഭോഗത്തിന് പാകിസ്താൻ പൂര്‍ണമായും കീഴ്‌പ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാൻ ഡയസ്‌പോറ നെറ്റ്‌വര്‍ക്കാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന നിരോധിത ലഹരി വസ്തു കാനബീസ് ആണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഐക്യരാഷ്‌ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 7.6 ദശലക്ഷമാളുകള്‍ ലഹരിക്ക് അടിമകളാണ്. ഇതില്‍ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളുമാണ്. ഏകദേശം 40,000ത്തോളം പേരാണ് ഒരോ വര്‍ഷവും പട്ടികയിലേക്ക് കൂടുതലായി ചേര്‍ക്കപ്പെടുന്നത്. കറാച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമാണ് മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നതെന്നാണ് വിവരം. പെഷവാറില്‍ മാത്രം അയ്യായിരത്തോളം കുട്ടികളെ ലഹരി ഉപഭോഗത്തിന് പിടികൂടിയിട്ടുണ്ട്.
ലഹരിയില്‍ മുങ്ങി പാകിസ്താന്‍; കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പ്രധാന ഉപഭോക്താക്കള്‍
