കര്‍ണാടകയില്‍ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി സര്‍ക്കാര്‍. ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.വര്‍ധിപ്പിക്കാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സാമ്ബത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു.
ക്ഷേമപദ്ധതികള്‍ക്കായി പ്രതിവര്‍ഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബിയറിന് 10 ശതമാനം അധിക എക്സൈസ് നികുതിയും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയുമാണ് ചുമത്തിയിരിക്കുന്നത്. ബിയര്‍ പ്രേമികളുടെ ഹബ്ബായ ബെംഗളുരുവില്‍ ബിയര്‍ വര്‍ധന സാരമായി വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മദ്യ ഉല്‍പാദന കമ്ബനികളുള്ളത്. എന്നാല്‍ അധിക നികുതി വന്നാല്‍പ്പോലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടക മദ്യവില കുറവായിരിക്കുമെന്നാണ് വില വര്‍ധനവിനേക്കുറിച്ച് സിദ്ധരാമയ്യ പ്രതികരിച്ചത്. അതേസമയത്തില്‍ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി മദ്യ ഉല്‍പാദന കമ്ബനികള്‍ രംഗത്തെത്തിയിട്ടുണ്ട്. നികുതി വര്‍ദ്ധന മദ്യ ഉപഭോഗത്തെ ബാധിക്കുമെന്നാണ് കമ്ബനികള്‍ കണക്ക് കൂട്ടുന്നത്.
യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന് രണ്ട് തവണ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിരുന്നു. ബസവരാജ് ബൊമ്മൈയും മദ്യ വരുമാനം വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതേ പാതയിലാണ് സിദ്ധരാമയ്യ സര്‍ക്കാറും നീങ്ങുന്നത്. 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ 35000 കോടിയായിരുന്നു ബൊമ്മൈ സര്‍ക്കാര്‍ ലക്ഷ്യം വെച്ചതെങ്കില്‍ 5000 കോടി അധികമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 47 ലക്ഷം കെയ്സാണ് കര്‍ണാടകയിലെ ഒരുമാസത്തെ ശരാശരി ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന്റെ ഉപഭോഗം. 37 ലക്ഷം കെയ്സ് ബിയറും സംസ്ഥാനത്ത് ഒരുമാസം ഉപയോഗിക്കുന്നുണ്ട്.
ബിയറടക്കം പൊള്ളും, കര്‍ണാടകയില്‍ വിദേശ മദ്യത്തിന് അധിക എക്സൈസ് നികുതി ചുമത്തി സര്‍ക്കാര്‍
