പുറത്തിറങ്ങി രണ്ട് ദിവസം കൊണ്ട് പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍.രണ്ടുദിവസം മുമ്ബ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ ഇതുവരെ കണ്ടത് 100 മില്യണിലേറെ പേരാണ്. ടീസറിന് വൻ വരവേല്പ് നല്‍കിയ പ്രേക്ഷകര്‍ക്കുള്ള നന്ദി അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ ട്രെയിലര്‍ ആഗസ്റ്റ് അവസാനത്തോടെ പുറത്തിറക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 5.12-നാണ് സലാര്‍ സിനിമയുടെ ആദ്യഭാഗത്തിന്റെ ടീസര്‍ എത്തിയത്. സീസ്ഫയര്‍ എന്നാണ് ആദ്യഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യൻ സിനിമ വൈദഗ്ധ്യത്തിന്റെ പ്രതീകമായി മാറിയ സലാര്‍ സൃഷ്ടിച്ച വിപ്ലവത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനു നിങ്ങളില്‍ നിന്നും ഞങ്ങള്‍ക്കേവര്‍ക്കും ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ വളരെയധികം നന്ദിയുള്ളവരാണെന്ന് നിര്‍മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സലാര്‍ ടീസര്‍ 100 മില്ല്യണ്‍ വ്യൂസ് തികച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനു ഞങ്ങളുടെ ഓരോ വലിയ ആരാധകര്‍ക്കും കാഴ്ചക്കാര്‍ക്കും സലാര്‍ ടീമിന്റെ ഭാഗത്തു നിന്ന് വലിയൊരു കൈയ്യടി! നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളുടെ ആവേശം കൂട്ടുന്നതും അസാധാരണമായ ഒരു ദൃശ്യമികവ് നിങ്ങള്‍ക്കായി ഒരുക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.
രണ്ടേ രണ്ട് ദിവസം, കാഴ്ചക്കാരുടെ എണ്ണത്തില്‍ 100 മില്ല്യണും കടന്ന് സലാര്‍ ടീസര്‍
