അവഗണനക്കെതിരെ സ്കൂള്‍ പാചകത്തൊഴിലാളികളുടെ പ്രതിഷേധം. ജില്ലയിലെ നിരവധി സ്കൂളുകളില്‍ പ്രതിഷേധം അരങ്ങേറി.സ്കൂള്‍ പാചകത്തൊഴിലാളി സംഘടനയുടെ (എച്ച്.എം.എസ്) ആഭിമുഖ്യത്തില്‍ സ്കൂളുകള്‍ക്ക് മുമ്ബില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ കൈയിലേന്തിയായിരുന്നു നില്‍പ്പ് സമരം.
വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ ഫണ്ട് വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ പ്രതിമാസ വേതനം അഞ്ചാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുക, തൊഴിലാളിക്ക് വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപ വരെ നല്‍കുക, മിനിമം വേതനം 900 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
അവഗണനക്കെതിരെ പ്രതിഷേധവുമായി സ്കൂള്‍ പാചകത്തൊഴിലാളികള്‍
