27 C
Trivandrum
Wednesday, October 4, 2023

പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Must read

പ്ലസ് വണ്‍ സീറ്റ് -പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടുന്നുണ്ട്.മലബാറിനോട് അവഗണന ഇല്ല. പതിനാറാം തിയതിയ്ക്ക് ശേഷം എയിഡഡ് മാനേജ്‌മെന്റിന് അധിക സീറ്റ് അനുവദിക്കും. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ കുറവിനനുസരിച്ചാകും ഇത്. യോഗ്യതയുള്ള ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. നടപടി കണക്കെടുത്തതിന് ശേഷമെന്നും മന്ത്രി അറിയിച്ചു.

16-ാം തിയതി സീറ്റ് അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം താലൂക്ക് തലത്തില്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് കുറവുണ്ടെങ്കില്‍ താലൂക്ക് തലത്തില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സമരവുമായി രംഗത്തു വരിക എന്നത് രാഷ്ട്രീയ ലക്ഷ്യമാണ്. വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയം കാണരുതെന്നും മന്ത്രി. മലബാര്‍ മേഖലയിലേത് ഉള്‍പ്പെടെ സീറ്റ് പ്രശ്നം കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്തതായും വി ശിവന്‍കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article