വിഴിഞ്ഞം : കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളില്‍നിന്ന് വെങ്ങാനൂര്‍ സ്വദേശിയായ മഹാരാജൻറെ (55) മൃതദേഹം തിങ്കളാഴ്ച രാവിലെ 9.45 ഓടെയാണ് പുറത്തെത്തിച്ചത്.
ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എൻ.ഡി.ആര്‍.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങള്‍, 25-ലധികം പോലീസുകാര്‍, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കിണര്‍നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള 25-തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മണ്ണിനടിയില്‍പ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെത്തിച്ചു
