ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്‌ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്.ദൗത്യം വിജയിച്ചാല്‍ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. പക്ഷേ പറയുന്ന അത്ര എളുപ്പമല്ല ചന്ദ്രനില്‍ സുരക്ഷിതമായി പേടകമിറക്കല്‍ എന്നാണ് ശാസ്ത്ര ലോകം പറയുന്നത്.
അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗര്‍ത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാകര്‍ഷണ ബലമാകട്ടെ ഭൂമിയിലേതിന്റെ ആറില്‍ ഒന്ന് മാത്രം. ചന്ദ്രനില്‍ ഒരു പേടകമിറക്കല്‍ ദുഷ്കരമാകുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അന്തരീക്ഷവും വായുവും ഉണ്ടായിരുന്നെങ്കില്‍ പാരച്യൂട്ടും ബലൂണും ഒക്കെ ഉപയോഗിച്ച് സുഖമായി ലാൻഡ് ചെയ്യാമായിരുന്നു. അതില്ലാത്ത സാഹചര്യത്തില്‍ ഏക പോംവഴി ത്രസ്റ്ററുകള്‍ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കല്‍ മാത്രമാണ്.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ്, മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, വിജയിച്ചാല്‍ ചരിത്ര നേട്ടം
