കോഴിക്കോട്: തെരുവുനായ്ക്കളെ പേടിച്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലാണ് നാല് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.
പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും അവധിയിലാണ്. ഇന്നലെ മാത്രം കൂത്താളി പഞ്ചായത്തിൽ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമിച്ച നായയെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് അവധി നൽകിയത്.
തെരുവുനായ്ക്കളെ പേടിച്ച് കോഴിക്കോട്ടെ നാല് സ്കൂളുകൾക്ക് ഇന്ന് അവധി
