26 C
Trivandrum
Tuesday, October 3, 2023

ചന്ദ്രയാന്‍ 3 ന്റെ ഭ്രമണ പഥം ഉയര്‍ത്തി, സഞ്ചാരം തുടര്‍ന്ന് പേടകം

Must read

ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണ പഥം രണ്ടാമതും വിജയകരമായി ഉയര്‍ത്തി ഐഎസ്‌ആര്‍ഒ. ഭൂമിയില്‍ നിന്ന് കുറഞ്ഞത് 200 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലൂടെയാണ് പേടകം നീങ്ങുന്നത്.ഇങ്ങനെ ഭ്രമണ പഥം ഉയര്‍ത്തി നിശ്ചിത ഉയരത്തിലെത്തിയതിന് ശേഷമാണ് ഭൂമിയുടെ ഗുരുത്വ ബലത്തില്‍ നിന്ന് പുറത്തു കടന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പേടകം കുതിക്കുക. ഇത്തരത്തില്‍ മൂന്ന് തവണ കൂടി ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തും.

വിക്ഷേപണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശനിയാഴ്ചയാണ് ആദ്യമായി ഭ്രമണ പഥം ഉയര്‍ത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യില്‍ ആയിരുന്നു വിക്ഷേപണം. കൃത്യമായ ഭ്രമണ പഥത്തില്‍ തന്നെയാണ് പേടകം സ്ഥാപിച്ചത്. ഓഗസ്റ്റ് മൂന്നിനായിരിക്കും പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ഓഗസ്റ്റ് 23 ഓടുകൂടി പേടകം ചന്ദ്രനില്‍ ഇറക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article