പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരു നല്‍കിയതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.ഇന്ത്യയെന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നുവെന്നും അന്യായമായ സ്വാധീനത്തിനും ശ്രമിക്കുന്നുവെന്നുമാണ് പരാതി. അവിനിഷ് മിശ്രയെന്നയാളാണ് പരാതി നല്‍കിയത്.
കര്‍ണാടകയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചത്. ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമര്‍ശനം ഉയര്‍ത്തി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ആദ്യം രംഗത്തെത്തിയത്. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേരെന്നും മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്ന് ഹിമന്ദ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ് ലൈന്‍ കൂടി നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഭാരതം വിജയിക്കുമെന്ന് അര്‍ത്ഥമുള്ള ‘ജീത്തേഗ ഭാരത്’ ആണ് ടാഗ് ലൈന്‍. ചൊവ്വാഴ്ച രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്.
ഇന്ത്യ’ എന്ന പേര് നല്‍കി; പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ കേസ്
