ശബരിമലയില്‍ ഭക്തരോട് ദേവസ്വം ബോര്‍ഡ് കാണിച്ച കണില്ലാ ക്രൂരതയില്‍ ഇടപെട്ട് ഹൈക്കോടതി. ക്യൂ കോപ്ലക്‌സ് തുറന്ന് നല്‍കാതെ ഭക്തരെ മഴയത്ത് ക്യൂ നിര്‍ത്തിയ സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്.സംഭവത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കഴിഞ്ഞ ദിവസമാണ് ഭക്തരെ ശക്തമായ മഴയത്ത് നിര്‍ത്തി, ദേവസ്വം ബോര്‍ഡ് ക്രൂരത കാണിച്ചത്. ക്യൂ കോംപ്ലക്‌സ് തുറന്ന് നല്‍കാത്തതിനാല്‍ നൂറു കണക്കിന് ആളുകളായിരുന്നു മഴ നനഞ്ഞ് നിന്നത്. ഭഗവാനെ കാണാനായി നൂറുകണക്കിന് ഭക്തര്‍ മഴ നനഞ്ഞ് ക്യൂ നില്‍ക്കുന്ന വാര്‍ത്ത ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കനത്ത മഴയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് മണിക്കൂറുകളോളം മഴയത്ത് നിന്നത്. സിവില്‍ ദര്‍ശനത്തിനുള്ള ക്യൂ കോപ്ലക്‌സാണ് അധികൃതര്‍ ചങ്ങലയിട്ട് പൂട്ടിയത്. നട തുറന്നാല്‍ മാത്രമേ ചങ്ങല തുറന്ന് പ്രവേശനം നല്‍കുവെന്ന നിലപാടിലായിരുന്നു ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍. ചങ്ങല മറിക്കടക്കനായി ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
ശബരിമലയില്‍ ഭക്തരെ മഴയത്ത് നിര്‍ത്തിയ സംഭവം; ദേവസ്വം ബോര്‍ഡിന്റെ ക്രൂരതയില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി
