ENTERTAINMENT
മലയാളത്തിന്റെ ആദ്യ ‘200 കോടി’ ചിത്രം ; ചരിത്രത്തിലിടം നേടി ‘മഞ്ഞുമ്മൽ ബോയ്സ്’
കൊച്ചി : മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’.
ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതലേ ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
മലയാളത്തിനു പുറമെ തമിഴ്നാടും ചിത്രം ഏറ്റെടുത്തതോടെയാണ് സ്വപ്നതുല്യമായ നേട്ടത്തിലേക്ക് ചിത്രം കുതിച്ചെത്തിയത്.
തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ അൻപത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തമാണ്.
കേരളത്തിലെ തിയറ്ററുകളിൽ നിന്നും ലഭിച്ചത് 60 കോടി രൂപയാണ്. റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടി.
കർണാടകയിൽ നിന്നും 11 കോടി. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്ഷൻ ഇരട്ടിയായേക്കും.
ENTERTAINMENT
ഇനി സാന്ത്വനത്തിൽ അഞ്ജലിയില്ല…കണ്ണീരണിഞ്ഞു ഗോപിക അനിൽ
തിരുവനന്തപുരം : സാന്ത്വനം എന്ന ടെലിവിഷൻ പറമ്പരയിലൂടെ താരമായി മാറിയ കഥാപാത്രം ആയിരുന്നു അഞ്ജലി.
ഗോപിക അനിൽ ആയിരുന്നു അഞ്ജലിയായി സീരിയയിൽ ഉടനീളം മിന്നിയത്. ശിവനും അഞ്ജലിയും ആരാധകരുടെ ജനപ്രിയ ജോഡികളായിരുന്നു.
ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ഗോപികയുടെ വിവാഹം അതിന്റെ സന്തോഷത്തിൽ നിൽകുമ്പോളും സാന്ത്വനം പരമ്പര അവസാനിച്ചതിന്റെ വിഷമം തന്റെ മനസിലുണ്ടെന്ന് ഗോപിക അനിൽ സോഷ്യൽ മീഡിയ വഴി കുറിച്ചു.
ENTERTAINMENT
നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു
കൊച്ചി: നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയായ ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു. ഇരുവരുടേയും പ്രണയ വിവാഹം ആണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാണ് ദീപ്തി.
ENTERTAINMENT
നടി സ്വാസിക വിവാഹിതയാകുന്നു
തിരുവനന്തപുരം:നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ്.
ഈ മാസം 26ന് തിരുവനന്തപുരത്താണ് വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.
മൂവാറ്റുപുഴ സ്വദേശിയായ സ്വാസിക വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്.സിനിമയില്‍ വന്നതിന് ശേഷമാണ് പേര് സ്വാസിക എന്ന് മാറ്റിയത്.
-
NEWS12 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്