Connect with us

KERALA

പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

Published

on

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്.

ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

KERALA

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ ; ഫലം ഈ സൈറ്റുകളിൽ അറിയാം

Published

on

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in 

Continue Reading

KERALA

നടി കനകലത അന്തരിച്ചു

Published

on

തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

Continue Reading

KERALA

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

Published

on

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6605 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,840 രൂപയിലുമെത്തി.

18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 5500 രൂപയായി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു.

പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

Continue Reading

Latest

KERALA43 mins ago

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ ; ഫലം ഈ സൈറ്റുകളിൽ അറിയാം

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

KERALA16 hours ago

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.നാടകത്തിയില്‍...

KERALA22 hours ago

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6605 രൂപയായി. ഒരു പവൻ...

LOCAL NEWS2 days ago

സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം

തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ...

KERALA3 days ago

സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂളുകൾ ജൂൺ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ...

KERALA3 days ago

4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. മെയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ...

LOCAL NEWS4 days ago

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രത വേണമെന്നാണ്...

LOCAL NEWS4 days ago

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി : പനമ്പള്ളി നഗർ പാസ്പോർട്ട് ഓഫീസിന് സമീപം ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം. ജനിച്ച ഉടനെ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹംആൺകുഞ്ഞിന്റെ മൃതദേഹമാണ്...

LOCAL NEWS5 days ago

ഫോൺ വഴിയുള്ള ബന്ധം, യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും കൂട്ടാളികളും പിടിയിൽ

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു-28),...

Uncategorized5 days ago

തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

Trending