വിവാദങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ 38 ദിവസത്തിന് ശേഷം പാലക്കാട്ട്
പാലക്കാട്: ഒരു മാസത്തിലേറെ നീണ്ട അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും മണ്ഡലത്തിലെത്തി. ലൈംഗികാരോപണം ഉയർന്ന ശേഷം ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിൽ എത്തുന്നത്. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് വരവെങ്കിലും, മണ്ഡലത്തിൽ വീണ്ടും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്. സസ്പെൻഷനിലായിട്ടും രാഹുലിന് പ്രാദേശികമായി ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ സാന്നിധ്യം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന കടുത്ത നിലപാടിലാണ് ജില്ലാ നേതൃത്വം.
