മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ചു; ഡൽഹി പൊലീസിനെതിരെ വിമർശനം

ഡൽഹി: മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പൊലീസ് വിട്ടയച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തെ പാർട്ടി പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. കസ്റ്റഡി സമയത്ത് പൊലീസ് ബുദ്ധിമുട്ടിച്ചെന്നും മൂന്നര മണിക്കൂറോളം വാഹനത്തിൽ നഗരം ചുറ്റിച്ചെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡി സമയത്ത് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനുള്ള മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൊലീസുകാർ സ്വന്തം ആവശ്യത്തിനായി…

Read More

പോത്തൻകോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫ് പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചു

പോത്തൻകോട് പഞ്ചായത്തിലെ പ്രാദേശിക വികസനങ്ങളിലെ അസന്തുലിതാവസ്ഥയ്ക്കും മുരടിപ്പിനും പിന്നാക്ക പ്രദേശങ്ങളോടുള്ള അവഗണനയ്ക്കും എതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുകാട് ജംഗ്ഷനിൽ പ്രതിഷേധ പരിപാടിയും റോഡ് ഉപരോധവും സംഘടിപ്പിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ഡോ. കൊയ്ത്തൂർക്കോണം സുന്ദരൻ ഉദ്ഘാടനം ചെയ്തു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് മുഖ്യപ്രഭാഷണവും, ആർ.എസ്.പി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സന്തോഷ് ഭദ്രൻ ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു….

Read More

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം നവംബർ മൂന്നിന് വിചാരണ

തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് തുടക്കമാകും. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെയാണ് ആദ്യ ദിവസം കോടതി വിസ്തരിക്കുക. വി. ശിവൻകുട്ടി, ഇ. പി. ജയരാജൻ, കെ. ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതികൾ. 2015…

Read More

രാഷ്ട്രീയ സമരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നതിന് വിലക്ക്: വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്

ചെന്നൈ: വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയുന്നതിനായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. വിദ്യാർഥി സംഘടനകളിൽനിന്നും വിവിധ ഭാഗങ്ങളിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നതിനു പിന്നാലെയാണ് സർക്കാർ നടപടി. സർക്കാർ കോളജുകളിലെ വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾ, ഉപരോധങ്ങൾ തുടങ്ങിയ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതിനായി കോളജ് അധികൃതർ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ഉത്തരവിലെ പ്രധാന നിർദേശം. ഓഗസ്റ്റ് 17-ന് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷനാണ് വിവാദ നിർദേശം…

Read More

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകളിലെ ക്രമക്കേടുകളും നിയമന നടപടികളിലെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. പരീക്ഷയിലെ പത്ത് ചോദ്യങ്ങൾക്ക് മാർക്ക് നൽകിയില്ലെന്ന പരാതിയാണ് വിവാദത്തിന് തുടക്കമായത്. 2023 ജൂലൈ 13ന് നടന്ന പരീക്ഷയിൽ പങ്കെടുത്ത 228 ഉദ്യോഗാർഥികളുടെയും ബന്ധപ്പെട്ട ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യപ്പെടാതെ പോയതായി…

Read More

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് അമേരിക്കൻ കോടതി തള്ളി

വാഷിങ്ടൺ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് അമേരിക്കയിലെ ഫെഡറൽ കോടതി തള്ളി. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണത്തെ തുടർന്നായിരുന്നു കേസ്. ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, മുൻ അദാനി ഗ്രീൻ എനർജി സിഇഒ വിനീത് ജെയിൻ എന്നിവർക്കെതിരെയായിരുന്നു കുറ്റാരോപണം. കേസ് ‘with prejudice’ ആയി തള്ളിയതിനാൽ ഇതേ കേസിലെ ക്രിമിനൽ കുറ്റങ്ങൾ വീണ്ടും സമർപ്പിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. 2024 മുതൽ അദാനി ഗ്രൂപ്പിന് വലിയ…

Read More

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ യുവാക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം; പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് അഭിജീത് ദിപ്കെ ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് അവരുടെ പ്രധാന പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ ഓൺലൈൻ ഹർജി ആരംഭിച്ചു. ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നിന്ന് നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്നാണ് ഹർജിയിലൂടെ…

Read More

നീറ്റ പ്രതിഷേധം: രാഹുൽ ഗാന്ധിയുടെ ‘ഛാത്രോൻ കി ഗൂഞ്ച്’ വേണ്ടത്ര ജനശ്രദ്ധ നേടിയില്ലെന്ന് ശശി തരൂർ മുംബൈ : നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്, ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ (CJP) നടത്തിയ പ്രതിഷേധത്തിന് ലഭിച്ച അത്രയും ജനപിന്തുണ നേടാനായില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മുംബൈയിൽ നടന്ന IIMUN-ന്റെ 15-ാം വാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. CJP ജന്തർ മന്തറിൽ ഉയർത്തിയ വിഷയങ്ങൾ കോൺഗ്രസ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നുവെന്നും, രാഹുൽ…

Read More

തമിഴ്നാട്ടിൽ AI നഗരത്തിന് പദ്ധതിയുമായി TVK സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകി TVK സർക്കാർ. ഇതിന്റെ ഭാഗമായി ‘അറിവകം’ (Arivagam) എന്ന പേരിൽ AI കേന്ദ്രീകരിച്ചുള്ള പുതിയ നഗരമേഖല വികസിപ്പിക്കാനുള്ള പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്. AI സാങ്കേതികവിദ്യയെ ഭരണസംവിധാനത്തിലും വ്യവസായ മേഖലയിലും കൂടുതൽ വ്യാപകമായി ഉപയോഗപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വിവിധ മേഖലകളിൽ AI Centres of Excellence സ്ഥാപിക്കാനും പദ്ധതിയുണ്ട്. മെഡിസിൻ, കൃഷി, നിർമ്മാണം, തമിഴ് ഭാഷാ സാങ്കേതികവിദ്യ, കാലാവസ്ഥാ ശാസ്ത്രം തുടങ്ങിയ മേഖലകളിലാണ്…

Read More

ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപണം; ഐഎസ്ഐ ബന്ധമുള്ള സംഘം പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ളതായി സംശയിക്കുന്ന സംഘത്തിലെ അംഗങ്ങളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിക്കുകയും അവ പാകിസ്താനിലേക്ക് കൈമാറാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായവരിൽ ഒരാൾക്ക് പാകിസ്താനിലെ ഐഎസ്ഐ ബന്ധമുള്ള വ്യക്തികളുമായി നേരിട്ടുള്ള ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇയാൾക്ക് പാകിസ്താനിൽ…

Read More