ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ദില്ലി: ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 28-കാരിയായ യുവതിയുടെ എബോള പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രാലയം അറിയിച്ചു. നേരിയ ശരീരവേദനയൊഴിച്ചാൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ച ശേഷം ഇവരെ ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ച് 48 മണിക്കൂറിന് ശേഷം യുവതിയുടെ…
