പ്രകാശ് രാജ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ; 128 സിനിമകൾ പരിഗണനയിൽ
2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി വിവരങ്ങൾ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ പ്രകാശ് രാജിനെയാണ് അന്തിമ ജൂറിയുടെ ചെയർമാനായി തെരഞ്ഞെടുത്തത്. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ജൂറി അംഗങ്ങൾ. ആകെ 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്കായി എത്തിയിരിക്കുന്നത്; ഇവയുടെ സ്ക്രീനിംഗ് നാളെ മുതൽ ആരംഭിക്കും. അന്തിമ ജൂറി സിനിമകൾ വിലയിരുത്തുന്നതിന് മുൻപ്, രഞ്ജൻ പ്രമോദ് (അംഗങ്ങൾ: എം സി രാജനാരായണൻ, സുബാൽ കെ ആർ,…
