ക്രിസ്മസ് – പുതുവത്സര തിരക്ക്: തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

ക്രിസ്മസ്, പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. 06192 തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍-വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06283/06284 മൈസൂരു – തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍വേ എക്‌സ്പ്രസ് (06192) ഡിസംബര്‍ 10 ബുധനാഴ്ച രാവിലെ 7.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 4-ന് ചണ്ഡീഗഡില്‍ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട്…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; പൾസർ സുനി അടക്കം 6 പേർ കുറ്റക്കാർ

​കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വിധി പ്രഖ്യാപിച്ചു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്.​അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.​പ്രധാന വിവരങ്ങൾ:​വിധി പറഞ്ഞത്: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി…

Read More

കനത്ത മഴ: സംസ്ഥാനത്ത് പ ച്ചക്കറി വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ഗണ്യമായി വർധിച്ചു. മൊത്ത വിപണിയിലെ ഇന്നത്തെ വിലയനുസരിച്ച്, മുരിങ്ങക്കായക്ക് കിലോയ്ക്ക് 250 രൂപയാണ്. കൂടാതെ, പയർ, ബീൻസ് എന്നിവയുടെ വില കിലോയ്ക്ക് ഏകദേശം 80 രൂപയായി ഉയർന്നിട്ടുണ്ട്. സാധാരണക്കാർ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ ഇതിലും ഉയർന്ന വില നൽകേണ്ടിവരും.​തമിഴ്നാട്ടിലുണ്ടായ കനത്ത മഴ കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.​🔴 തമിഴ്നാട്ടിൽ മഴ തുടരും​നിലവിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബർ ഒൻപത് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ…

Read More

ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കി

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് നിലവില്‍ സസ്‌പെന്‍ഷനിലുണ്ടായിരുന്ന രാഹുലിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപടിയെടുത്തത്. രാഹുല്‍ മാതൃകാപരമായി എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ആക്ഷേപം വന്ന ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുലിനെ നീക്കം ചെയ്ത കോണ്‍ഗ്രസ് മാതൃകാപരമായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.അവധി നൽകുന്ന തീയതികളും ജില്ലകളുംഡിസംബർ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.ഡിസംബർ 11: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.സ്വകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിഈ ദിവസങ്ങളിൽ സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധി ആയിരിക്കും.വോട്ടെടുപ്പും വോട്ടെണ്ണലുംവോട്ടെടുപ്പ് സമയം: രാവിലെ 7…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആത്മഹത്യ ചെയ്തു. കഴുത്തറുത്ത നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ ജയിലിലായത്. നേരത്തെയും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നതിനെ തുടർന്ന് കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയിരുന്നു.

Read More