ബ്രിട്ടൻ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു; സമാധാനത്തിനുള്ള പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടൻ പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചു. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ലോകത്തെ ഈ തീരുമാനം അറിയിച്ചത്. ദീർഘകാലമായി തുടരുന്ന ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വതമായ സമാധാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും, അതിനായി ഹമാസിന്റെ തടവിലുള്ള ഇസ്രായേലി ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു. “സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷകൾക്ക്…

Read More

ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല, നിക്ഷേപകർക്ക് നേട്ടം

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 82,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 10,280 രൂപ നൽകണം. കഴിഞ്ഞ ബുധനും വ്യാഴവും സ്വർണവില 560 രൂപ കുറഞ്ഞിരുന്നു. എന്നാൽ, വെള്ളിയാഴ്ച മാത്രം 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് 81,640 രൂപയായി. ദീർഘകാലത്തേക്ക് സ്വർണവില വർധിക്കാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനർ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി അഭിപ്രായപ്പെടുന്നു. സെൻട്രൽ ബാങ്കുകളിൽ നിന്നും ഇടിഎഫുകളിൽ നിന്നുമുള്ള…

Read More

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; എസ്എച്ച്ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

കൽപറ്റ: ഹവാല പണം പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടാതെ പൂഴ്ത്തിവെക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. വൈത്തിരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈത്തിരി എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു….

Read More

മണിപ്പൂരിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണം: രണ്ടുപേർ പിടിയിൽ; അതീവ ജാഗ്രതയിൽ സംസ്ഥാനം

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക പുരോഗതി. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സെപ്റ്റംബർ 19-ന് ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്കിന് നേരെ അജ്ഞാത സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുറഞ്ഞത് അഞ്ചുപേർ അടങ്ങുന്ന സംഘമാണ് ആക്രമണം…

Read More

വർക്കലയിൽ വാഹനാപകടം: ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനായി രഘുനാഥപുരം സ്വദേശിയുടെ വീട്ടിലെത്തി അപേക്ഷാ നടപടികൾ പൂർത്തിയാക്കി ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കോർപിയോ കാർ അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ദൃക്സാക്ഷികൾ ആരോപിച്ചു. അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പഞ്ചായത്ത് പരിധിയിൽ ജോലി ചെയ്യുന്നവരാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള…

Read More

സമഗ്ര സംഭാവനയ്ക്ക് , മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

തിരുവനന്തപുരം : ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഇത്. വാർത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.ഈ മാസം 23-ന് ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. മലയാള സിനിമ ചരിത്രത്തിൽ തന്നെ രണ്ടാമതാണ് ഒരു വ്യക്തിക്ക് കിട്ടുന്നത്.

Read More