ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ചരിത്രനേട്ടം; ചലിക്കുന്ന ട്രെയിനിൽ നിന്ന് അഗ്നി-പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വീണ്ടും അഭിമാനനേട്ടം. അഗ്നി-പ്രൈം മിസൈലിന്റെ (Agni-Prime Missile) പുതിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ചലിക്കുന്ന ട്രെയിനിന്റെ കോച്ചിൽ നിന്ന് മിസൈൽ വിക്ഷേപിച്ചുകൊണ്ടാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഇത്തരത്തിൽ ട്രെയിനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ പരീക്ഷണമാണിത്.

ഏകദേശം 2,000 കിലോമീറ്റർ പ്രഹരശേഷിയുള്ള അത്യാധുനിക ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ഈ മിസൈൽ വിജയകരമായി റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് വിക്ഷേപിച്ചതോടെ ലോകത്തിലെ ഈ സാങ്കേതികവിദ്യ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഈ നേട്ടത്തിൽ ഡിആർഡിഒയെയും സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡിനെയും അഭിനന്ദിച്ചു.

ട്രെയിൻ അധിഷ്ഠിത ലോഞ്ചറിൽ നിന്നുള്ള ഈ പരീക്ഷണം രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് വലിയ മുതൽക്കൂട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മിസൈലിന് ചൈനയെയും പാകിസ്ഥാനെയും ലക്ഷ്യമിടാനുള്ള കരുത്തുണ്ട്.

One thought on “ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ചരിത്രനേട്ടം; ചലിക്കുന്ന ട്രെയിനിൽ നിന്ന് അഗ്നി-പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *