അര്‍ജുൻ അശോകന്റെ സുമതി വളവ് ഒടിടിയില്‍

‘മാളികപ്പുറം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സുമതി വളവ്’. ശ്രീ ഗോകുലം ഗോപാലൻ (ശ്രീ ഗോകുലം മൂവീസ്) ഒപ്പം മുരളി കുന്നുംപുറത്തും (വാട്ടർമാൻ ഫിലിംസ്) ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം.

ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

‘മാളികപ്പുറം’, ‘പത്താം വളവ്’ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് ‘സുമതി വളവിനും രചന നിർവ്വഹിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഡ്രീം ബിഗ് ഫിലിംസ് ആണ്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ശിവദ, സിജ റോസ്, ഗോപിക അനിൽ, മാളവിക മനോജ്‌ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.