ചെന്നൈ: കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രസിഡന്റും നടനുമായ വിജയ്ക്കെതിരെ നഗരത്തിൽ ഉടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
കൊലയാളിയായ വിജയ്യെ സർക്കാർ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്ററുകൾ.
ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്യുടെ ചിത്രത്തോടുകൂടിയ ഈ പോസ്റ്ററുകൾ തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.
എന്നാൽ, ഈ പോസ്റ്ററുകൾക്ക് പിന്നിൽ ഡി.എം.കെ.യും സെന്തിൽ ബാലാജിയുമാണെന്ന് തമിഴക വെട്രി കഴകം ആരോപിക്കുന്നു.
