ലോക: റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ച സിനിമ

മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയും അത് സ്വയം തിരുത്തിക്കുറിക്കുകയും ചെയ്യുന്ന ഒരു പ്രവണതയ്ക്കാണ് പ്രേക്ഷകർ ‘ലോക’ എന്ന ചിത്രത്തിലൂടെ സാക്ഷ്യം വഹിക്കുന്നത്.

റിലീസ് ചെയ്ത് 38 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘ലോക’ മാറി.

കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെയായി 118 കോടി രൂപ നേടി ചരിത്രം കുറിച്ചു.

മോഹൻലാലിന്റെ ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘എമ്പുരാൻ’ തുടങ്ങിയ മുൻ ചിത്രങ്ങളുടെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്താണ് ‘ലോക’ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.