Connect with us

SPORTS

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ നാളെ അങ്കത്തട്ടിലേക്ക്

Published

on

ബ്ലൂംഫൗണ്ടെയിൻ: ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ശനിയാഴ്ച (20-01-2024) തുടക്കമാകും. ബ്ലൂംഫൗണ്ടെയിന്‍നിലെ മങ്ക്യാവു ഓവലില്‍ ഇന്ത്യ ആദ്യ മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ബംഗ്ലാദേശ് കഴിഞ്ഞ മാസം നടന്ന അണ്ടർ 19 ഏഷ്യാകപ്പ് സെമിയിൽ ഇന്ത്യയെ തോൽപിച്ചിരുന്നു. അയർലൻഡും അമേരിക്കയുമാണ് ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ. 

നായകൻ ഉദയ് സഹറാൻ, ആരവല്ലി അവനിഷ്, മുഷീർ ഖാൻ എന്നിവരാണ് ഇന്ത്യയുടെ പ്രധാന ബാറ്റർമാർ. അർഷിൻ കുൽക്കർണി, സൗമി കുമാർ പാണ്ഡേ, ആരാധ്യ ശുക്ല എന്നിവർ ബൗളർമാരും.

പുരുഷന്‍മാരുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഇന്ത്യ. 2000, 2008, 2012, 2018, 2022 വ‍ർഷങ്ങളില്‍ ഇന്ത്യ ചാമ്പ്യൻമാരായി.

SPORTS

സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ലഖ്‌നൗവിനെ തകര്‍ത്ത് രാജസ്ഥാന്

Published

on

ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കു്ന്നു. കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനെത്തിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാള്‍ (18 പന്തില്‍ 24) – ജോസ് ബട്‌ലര്‍ (18 പന്തില്‍ 34) മികച്ച തുടക്കം നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന പന്തില്‍ ബട്‌ലറെ യാഷ് താക്കൂര്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജയ്‌സ്വാളും മടങ്ങി.

നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (14) തിളങ്ങാനായില്ല. എന്നാല്‍ ധ്രുവ് ജുറലിനെ (34 പന്തില്‍ 52) കൂട്ടുപിടിച്ച് സഞ്ജു നടത്തിയ പ്രകടനം രാജസ്ഥാനെ വിജത്തിലേക്ക് നയിച്ചു. ജുറലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമുണ്ടായിരുന്നു. സഞ്ജു നാല് സിക്‌സും ഏഴ് ഫോറും കണ്ടെത്തി.നേരത്തെ, തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴുന്നത് കണ്ടാണ് ലഖ്‌നൗവിന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. രണ്ട് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്റണ്‍ ഡി കോക്ക് (8), മാര്‍കസ് സ്‌റ്റോയിനിസ് (0) എന്നിവരുടെ വിക്കറ്റുകള്‍ ലഖ്‌നൗവിന് നഷ്ടമായി.

ഡി കോക്കിനെ ട്രന്റ് ബോള്‍ട്ട് ബൗള്‍ഡാക്കിയപ്പോള്‍ സ്‌റ്റോയിനിസിനെ സന്ദീപും വീഴ്ത്തി. പിന്നാലെ ഹൂഡ – രാഹുല്‍ സഖ്യം 115 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ലഖ്‌നൗ ഇന്നിംഗ്‌സിന്റെ നട്ടെല്ലായതും. 13-ാം ഓവറില്‍ സന്ദീപാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. ഹൂഡ പുറത്ത്. തുര്‍ന്നെത്തിയ നിക്കോളാസ് പുരാനും (11) തിളങ്ങാനായില്ല. ഇതിനിടെ രാഹുലും മടങ്ങി. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്.

ആയുഷ് ബദോനി (13 പന്തില്‍ 18), ക്രുനാല്‍ പാണ്ഡ്യ (11 പന്തില്‍ 15) എന്നിവര്‍ക്ക് വേണ്ട വിധത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. സന്ദീപിന് പുറമെ ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Continue Reading

NEWS

ഐപിഎൽ മാമങ്കത്തിന്ന് ഇന്ന് തുടക്കം

Published

on

ചെന്നൈ : ഐപിഎല്ലിന്റെ പതിനേഴാമത്തെ സീസണിന് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്കില്‍ രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിൽ ഏറ്റുമുട്ടും.

നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോനിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍.മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്സില്‍ കാണാം. ലൈവ് സ്ട്രീമിങ് ജിയോ സിനിമയുടെ വെബ്സൈറ്റും ആപ്ലിക്കേഷനും വഴിയാണ്.

എ ആര്‍ റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവരും ചടങ്ങ് വർണാഭമാക്കും

Continue Reading

SPORTS

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി;രാജ്കോട്ടില്‍ ഇന്ത്യക്ക് വിജയം

Published

on

രാജ്കോട്ട്: ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ റെക്കോർഡ് വിജയം.

557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്.

റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934നുശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ തോല്‍വിയുമാണിത്.

Continue Reading

Latest

Uncategorized16 hours ago

മംഗലാപുരത്തു ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം :മംഗലാപുരത്തിനു സമീപം ഓയിൽ ടാങ്കർ മറിഞ്ഞു. നാഷണൽ ഹൈവേക്ക് സമീപം പുലർച്ചെ 4 മണിക്ക് സർവീസ് റോഡ് ആണ് അപകടം സംഭവിച്ചത് . മംഗലാപുരത്തു നിന്ന്...

LOCAL NEWS2 days ago

പത്തനംതിട്ടയിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതിയും ആൺ സുഹൃത്തും ഒടുവിൽ പോലീസിന്റെ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പെരുമ്ബാറയിൽ കാമുകൻറെ വീടും ബൈക്കും കത്തിച്ച സംഭവത്തിൽ യുവതിയെയും സുഹൃത്തിനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ സുനിത,...

LOCAL NEWS3 days ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് അബോധ അവസ്ഥയിൽ ആയിരുന്ന രാഹുലിന്റെ...

LOCAL NEWS3 days ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം  സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ...

KERALA3 days ago

സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:കനത്ത ചൂടിൽ നിന്നും ആശ്വാസമേകി മഴ കനക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...

LOCAL NEWS4 days ago

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം...

LOCAL NEWS5 days ago

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് ; പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി

പത്തനംത്തിട്ട : മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍...

LOCAL NEWS5 days ago

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന...

KERALA6 days ago

വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട്...

LOCAL NEWS6 days ago

കോഴിക്കോട് ആംബുലന്‍സിന് തീ പിടിച്ചു; രോഗി വെന്തു മരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ്...

Trending