ഇന്ത്യയിലെ ആദ്യ LNG ട്രെയിൻ സർവീസിന് തുടക്കം; സാബർമതിയിൽ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു
അഹമ്മദാബാദ്: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യ LNG (Liquefied Natural Gas) അധിഷ്ഠിത ട്രെയിൻ ഗുജറാത്തിലെ അഹമ്മദാബാദ് സാബർമതി റെയിൽവേ സ്റ്റേഷനിൽ നിന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഡീസലിനൊപ്പം LNG ഉപയോഗിക്കുന്ന ഡ്യുവൽ-ഫ്യൂവൽ സംവിധാനമാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. സാബർമതി ഇന്റഗ്രേറ്റഡ് കോച്ചിംഗ് ഡിപ്പോയിലെ രണ്ട് 1,400 HP Driving Power Cars LNG-ഡീസൽ സംവിധാനത്തിലേക്ക് പരിവർത്തനം…
