ENTERTAINMENT
ഇനി സാന്ത്വനത്തിൽ അഞ്ജലിയില്ല…കണ്ണീരണിഞ്ഞു ഗോപിക അനിൽ
തിരുവനന്തപുരം : സാന്ത്വനം എന്ന ടെലിവിഷൻ പറമ്പരയിലൂടെ താരമായി മാറിയ കഥാപാത്രം ആയിരുന്നു അഞ്ജലി.
ഗോപിക അനിൽ ആയിരുന്നു അഞ്ജലിയായി സീരിയയിൽ ഉടനീളം മിന്നിയത്. ശിവനും അഞ്ജലിയും ആരാധകരുടെ ജനപ്രിയ ജോഡികളായിരുന്നു.
ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ഗോപികയുടെ വിവാഹം അതിന്റെ സന്തോഷത്തിൽ നിൽകുമ്പോളും സാന്ത്വനം പരമ്പര അവസാനിച്ചതിന്റെ വിഷമം തന്റെ മനസിലുണ്ടെന്ന് ഗോപിക അനിൽ സോഷ്യൽ മീഡിയ വഴി കുറിച്ചു.
ENTERTAINMENT
ഇനി പണമിടപാടിന് കൈവീശി കാണിച്ചാല്‍ മതി; വരുന്നു ‘പാം പേ’
ദുബായ്: രാജ്യത്ത് ഉടനീളമുളള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം കാർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയില്‍ ഈ വർഷം നിലവില്‍ വരും.
പണമിടപാട് കൗണ്ടറുകളിലെ മെഷീനില്‍ കൈപ്പത്തി പതിപ്പിച്ച് ഇടപാട് പൂർത്തിയാക്കുന്നതാണ് ‘പാം പേ’ സംവിധാനം.
ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്കിന്റെ സ്ഥാപകനായ അബ്ദുല്ല അബു ഷെയ്ഖാണ് ദുബായ് ഫിന്‍ടെക് സമ്മിറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബയോമെട്രിക് സംവിധാനം ഉപയോഗിപ്പെടുത്തി കൈപ്പത്തി തിരിച്ചറിഞ്ഞ് സമ്പർക്കരഹിത പണമിടപാടുകള്‍ സാധ്യമാക്കുകയെന്നുളളതാണ് ‘പാം പേ’ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ കൈപ്പത്തി വായിച്ച് പേയ്മെന്റ് മെഷീനുകൾ ഇടപാടുകൾ ആധികാരികമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പേയ്മെന്റ് മെഷീനുകള്‍ പ്രാദേശിക വിപണികളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ വർഷത്തോടെ ‘പാം പേ’ മെഷീനുകള്‍ പൂർണ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് ആസ്ട്ര ടെക്കിന്റെ വിലയിരുത്തല്‍.
ENTERTAINMENT
മലയാളത്തിന്റെ ആദ്യ ‘200 കോടി’ ചിത്രം ; ചരിത്രത്തിലിടം നേടി ‘മഞ്ഞുമ്മൽ ബോയ്സ്’
കൊച്ചി : മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’.
ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതലേ ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
മലയാളത്തിനു പുറമെ തമിഴ്നാടും ചിത്രം ഏറ്റെടുത്തതോടെയാണ് സ്വപ്നതുല്യമായ നേട്ടത്തിലേക്ക് ചിത്രം കുതിച്ചെത്തിയത്.
തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ അൻപത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തമാണ്.
കേരളത്തിലെ തിയറ്ററുകളിൽ നിന്നും ലഭിച്ചത് 60 കോടി രൂപയാണ്. റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടി.
കർണാടകയിൽ നിന്നും 11 കോടി. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്ഷൻ ഇരട്ടിയായേക്കും.
ENTERTAINMENT
നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു
കൊച്ചി: നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയായ ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു. ഇരുവരുടേയും പ്രണയ വിവാഹം ആണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാണ് ദീപ്തി.
-
NEWS12 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS10 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS12 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്