കൊല്ലം: പുനലൂർ മുക്കടവിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു.
പിറവന്തൂർ പഞ്ചായത്തിലെ വൻമിള വാർഡിൽ മലയോര ഹൈവേയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.
ഏറെ നാളായി ടാപ്പിംഗ് നടക്കാത്തതിനാൽ കാടുപിടിച്ച് കിടന്ന ഈ തോട്ടത്തിൽ കാന്താരി ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ആദ്യം കണ്ടത്.
തുടർന്ന് പുനലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
