അമീബിക് മസ്തിഷ്ക ജ്വരം സംശയം: പത്തനംതിട്ട സ്വദേശി ചികിത്സയിൽ

പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയിക്കുന്ന രോഗബാധയെ തുടർന്ന് പത്തനംതിട്ട പെരുനാട് സ്വദേശിയായ ഒരു ടാപ്പിങ് തൊഴിലാളി ചികിത്സയിൽ. ഇദ്ദേഹത്തെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി, രോഗിയുടെ സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Read More

ആലപ്പുഴ: മുണ്ടിനീര് പടരുന്നത് തടയാൻ പല്ലന സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള പല്ലന ഗവ. എൽ.പി. സ്കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. കുട്ടികളിൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ 23 മുതൽ സ്കൂളിന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടരുന്നത് തടയാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

Read More

ജിഎസ്ടി കുറച്ചു: ഇന്ന് മുതൽ അവശ്യസാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും

ദില്ലി : ജിഎസ്ടി കുറച്ചതോടെ രാജ്യത്ത് ഇന്ന് മുതൽ 5.18 സ്ലാബുകളിൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വന്നു. നിത്യോപയോഗ സാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾക്കും ഇതോടെ വില കുറയും. മാരകമായ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ ജിഎസ്ടി പൂർണമായി എടുത്തുകളഞ്ഞു. ക്യാൻസർ, ഹീമോഫീലിയ, സ്പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾക്ക് ജിഎസ്ടി ഇളവ് ലഭിക്കും. അതുപോലെ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, നാഡീസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറയും. കൂടാതെ, ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയ…

Read More