CPIM നേതാവും മുൻ കുന്നംകുളം MLA-യുമായ ബാബു എം. പാലിശ്ശേരി നിര്യാതനായി

തൃശ്ശൂര്‍: സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി നിര്യാതനായി. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. 2006, 2011 കാലഘട്ടങ്ങളിൽ കുന്നംകുളം എംഎൽഎ ആയിരുന്നു. കൊരട്ടിക്കരയിൽ ജനിച്ച അദ്ദേഹം 1980-ൽ ഡിവൈഎഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡിവൈഎഫ്ഐയുടെ സംസ്ഥാന നിർവ്വാഹക സമിതി അംഗം, സി.പി.ഐ (എം)…

Read More

കരൂര്‍ ദുരന്തം: വിജയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി; പ്രത്യേക അന്വേഷണ സംഘം

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി, കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. കരൂരില്‍ നടന്നത് മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് നിരീക്ഷിച്ച കോടതി, കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ട് അണികളെ ഉപേക്ഷിച്ച വിജയ്‌ക്ക് നേതൃഗുണം ഇല്ലെന്നും വിമര്‍ശിച്ചു. അന്വേഷണ ചുമതല വനിത ഐ.പി.എസ്. ഉദ്യോഗസ്ഥയായ അശ്ര ഗാര്‍ഗിനാണ്. വിജയ്‌ക്കും ടി.വി.കെയ്ക്കും എതിരെ അതിശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. കോടതിയുടെ നിരീക്ഷണങ്ങൾ: മറ്റ് സംഭവവികാസങ്ങൾ:

Read More

വിവാദങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ 38 ദിവസത്തിന് ശേഷം പാലക്കാട്ട്

പാലക്കാട്: ഒരു മാസത്തിലേറെ നീണ്ട അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും മണ്ഡലത്തിലെത്തി. ലൈംഗികാരോപണം ഉയർന്ന ശേഷം ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിൽ എത്തുന്നത്. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് വരവെങ്കിലും, മണ്ഡലത്തിൽ വീണ്ടും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്. സസ്പെൻഷനിലായിട്ടും രാഹുലിന് പ്രാദേശികമായി ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ സാന്നിധ്യം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന കടുത്ത നിലപാടിലാണ് ജില്ലാ നേതൃത്വം.

Read More