വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.​വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. പുറത്താകാതെ അർധ സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ വിജയശില്പി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 140 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം.

Read More

സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ

​തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ നിയമിച്ചു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് ഈ വർഷത്തെ കായികമേള നടക്കുക. ഒളിമ്പിക്സ് മാതൃകയിലാണ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തലസ്ഥാന നഗരിയിലെ 12 വേദികളിലായി 39 ഇനങ്ങളിൽ 9232 മത്സരങ്ങൾ നടക്കും. 25,325 കായികതാരങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000 ഭിന്നശേഷി കായിക താരങ്ങളും അണിനിരക്കും. മേളയുടെ ബ്രാൻഡ് അംബാസഡർ ആയതിലുള്ള…

Read More

ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരെ പരിഗണിക്കുന്നു

ടി20 ടീമിൽ സ്ഥിര സാന്നിധ്യമായ സഞ്ജു സാംസൺ ഏകദിന ടീമിലേക്കും എത്താൻ സാധ്യത. ഓപ്പണറായ അഭിഷേക് ശർമ്മക്കും അവസരം ലഭിച്ചേക്കും.ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതിന് ശേഷം ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക് എതിരെയാണ്. ഒക്ടോബർ 19, 23, 25 തീയതികളിൽ നടക്കുന്ന ഈ പരമ്പരയിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ മലയാളി താരമായ സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More