തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതൽ 21 വരെ
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് തുടങ്ങും. ഈ മാസം 21 വരെയാണ് നറുക്കെടുപ്പ് നടപടികൾ തുടരുക.സ്ത്രീകൾ, പട്ടികജാതി സ്ത്രീകൾ, പട്ടികവർഗ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കുള്ള സംവരണമാണ് ഇതിലൂടെ നിശ്ചയിക്കുന്നത്. മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകളുടെ ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടർക്കും, കോർപ്പറേഷനുകളിലെ ചുമതല അർബൻ ഡയറക്ടർക്കുമാണ്.941 പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്ന് മുതൽ 16 വരെയാണ് നടക്കുന്നത്. കണ്ണൂർ ജില്ലയിലേക്കുള്ള നറുക്കെടുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റ് ജില്ലകളിലേത് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളുകളിലുമായിരിക്കും….
