ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല, നിക്ഷേപകർക്ക് നേട്ടം

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 82,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 10,280 രൂപ നൽകണം. കഴിഞ്ഞ ബുധനും വ്യാഴവും സ്വർണവില 560 രൂപ കുറഞ്ഞിരുന്നു. എന്നാൽ, വെള്ളിയാഴ്ച മാത്രം 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് 81,640 രൂപയായി.

ദീർഘകാലത്തേക്ക് സ്വർണവില വർധിക്കാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനർ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി അഭിപ്രായപ്പെടുന്നു. സെൻട്രൽ ബാങ്കുകളിൽ നിന്നും ഇടിഎഫുകളിൽ നിന്നുമുള്ള ആവശ്യം കൂടുന്നതാണ് ഇതിന് പ്രധാന കാരണം.

ഈ വിലവർധനവ് സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ, പ്രത്യേകിച്ച് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവരെ, ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, പുതിയ തലമുറ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ഒരു ഗ്രാമിൽ തീർത്ത നെക്ലെയ്‌സുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

അതുപോലെ, 18 കാരറ്റ് സ്വർണത്തിനും ആവശ്യകത കൂടിയിട്ടുണ്ട്. സ്വർണവില ഇതേ രീതിയിൽ തുടർന്നാൽ സാധാരണക്കാർക്ക് സ്വർണാഭരണങ്ങൾ ഒരു ആഡംബര വസ്തുവായി മാറിയേക്കാം. എന്നാൽ, സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരെ സംബന്ധിച്ച് വരും ദിവസങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് വിപണി വിദഗ്ധർ പറയുന്നു.

One thought on “ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല, നിക്ഷേപകർക്ക് നേട്ടം

Leave a Reply

Your email address will not be published. Required fields are marked *