സുപ്രധാന വിധി: കടകളിലെ ചരക്കിറക്ക് ജീവനക്കാർക്ക് തന്നെ ചെയ്യാം

ഡൽഹി ; കച്ചവട സ്ഥാപനങ്ങളിലേക്കുള്ള വിതരണ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നത് ചുമട്ടു തൊഴിലാളികൾക്ക് പകരം അവിടുത്തെ ജീവനക്കാർക്ക് തന്നെ ചെയ്യാമെന്ന് സുപ്രീം കോടതി വിധിച്ചു.

ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും ആ പ്രദേശത്തെ ചുമട്ടു തൊഴിലാളികൾക്ക് മാത്രമാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.

2016-ൽ ഒരു തൊഴിലാളി യൂണിയൻ ഇടപെട്ട്, ജീവനക്കാരെക്കൊണ്ട് ചുമടിറക്കാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധിക്ക് കാരണമായത്. ഈ വിധി സ്ഥാപന ഉടമകൾക്ക് ഏറെ ആശ്വാസകരമാകും.