കൗമാരക്കാരുടെ സുരക്ഷ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാലിഫോർണിയ ആസ്ഥാനമായ മെറ്റ ഈ പുതിയ നയം പ്രഖ്യാപിച്ചത്.
പുതിയ പോളിസി പ്രകാരം, 18 വയസിന് താഴെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇനിമുതൽ പിജി-13 (PG-13) സിനിമകൾക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രമേ ഡിഫോൾട്ടായി (Default) ദൃശ്യമാകൂ.
ഇതിനർത്ഥം, 18 വയസിൽ താഴെയുള്ളവർക്ക് പിജി-13 റേറ്റിംഗ് ഉള്ള സിനിമകളിൽ കാണാൻ കഴിയുന്ന തരം ഉള്ളടക്കങ്ങൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ ലഭിക്കുകയുള്ളൂ.
കൗമാര അക്കൗണ്ടുകളിൽ ഈ നിയന്ത്രണം നീക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.
കൂടാതെ, കൗമാരക്കാർക്ക് കൂടുതൽ നിയന്ത്രണം ആവശ്യമാണ് എന്ന് തോന്നുന്ന മാതാപിതാക്കളെ ലക്ഷ്യമിട്ട്, ‘സ്റ്റിക്‌ടർ’ (Strictor / Limited Content) സെറ്റിംഗ് അവതരിപ്പിക്കുമെന്നും മെറ്റ അറിയിച്ചു.
