പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. ചെന്താമരയ്‌ക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. കേസിന്റെ ശിക്ഷാവിധി മറ്റന്നാൾ (ഒക്ടോബർ 16) പ്രഖ്യാപിക്കും.ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെന്താമര മറുപടിയൊന്നും നൽകിയില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി യാതൊരു ഭാവമാറ്റമോ കൂസലോ ഇല്ലാതെയാണ് ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ കൊണ്ടുവന്നപ്പോഴും വിധിക്ക് ശേഷം പുറത്തിറക്കിയപ്പോഴും പ്രതി യാതൊരു പ്രതികരണവും നടത്തിയില്ല.
സജിത വധക്കേസ്: പ്രതി ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ
