ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരെ പരിഗണിക്കുന്നു

ടി20 ടീമിൽ സ്ഥിര സാന്നിധ്യമായ സഞ്ജു സാംസൺ ഏകദിന ടീമിലേക്കും എത്താൻ സാധ്യത.

ഓപ്പണറായ അഭിഷേക് ശർമ്മക്കും അവസരം ലഭിച്ചേക്കും.ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതിന് ശേഷം ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക് എതിരെയാണ്.

ഒക്ടോബർ 19, 23, 25 തീയതികളിൽ നടക്കുന്ന ഈ പരമ്പരയിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ മലയാളി താരമായ സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.