ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ചരിത്രനേട്ടം; ചലിക്കുന്ന ട്രെയിനിൽ നിന്ന് അഗ്നി-പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വീണ്ടും അഭിമാനനേട്ടം. അഗ്നി-പ്രൈം മിസൈലിന്റെ (Agni-Prime Missile) പുതിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ചലിക്കുന്ന ട്രെയിനിന്റെ കോച്ചിൽ നിന്ന് മിസൈൽ വിക്ഷേപിച്ചുകൊണ്ടാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇത്തരത്തിൽ ട്രെയിനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ പരീക്ഷണമാണിത്. ഏകദേശം 2,000 കിലോമീറ്റർ പ്രഹരശേഷിയുള്ള അത്യാധുനിക ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ഈ മിസൈൽ വിജയകരമായി റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് വിക്ഷേപിച്ചതോടെ ലോകത്തിലെ…

Read More