ആലപ്പുഴ: മുണ്ടിനീര് പടരുന്നത് തടയാൻ പല്ലന സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള പല്ലന ഗവ. എൽ.പി. സ്കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. കുട്ടികളിൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ 23 മുതൽ സ്കൂളിന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടരുന്നത് തടയാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

Read More