ജിഎസ്ടി കുറച്ചു: ഇന്ന് മുതൽ അവശ്യസാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും
ദില്ലി : ജിഎസ്ടി കുറച്ചതോടെ രാജ്യത്ത് ഇന്ന് മുതൽ 5.18 സ്ലാബുകളിൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വന്നു. നിത്യോപയോഗ സാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾക്കും ഇതോടെ വില കുറയും. മാരകമായ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ ജിഎസ്ടി പൂർണമായി എടുത്തുകളഞ്ഞു. ക്യാൻസർ, ഹീമോഫീലിയ, സ്പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾക്ക് ജിഎസ്ടി ഇളവ് ലഭിക്കും. അതുപോലെ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, നാഡീസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറയും. കൂടാതെ, ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയ…
