38 ട്രെയിനുകളുടെ സമയക്രമം ഒക്ടോബർ 21 മുതൽ മാറും; വേഗത വർദ്ധിക്കും
തിരുവനന്തപുരം : കൊങ്കൺ റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. സാധാരണയിൽ നിന്ന് 10 ദിവസം നേരത്തെ, ഒക്ടോബർ 21 ചൊവ്വാഴ്ച മുതലാണ് ഈ പുതിയ സമയക്രമം പ്രാബല്യത്തിൽ വരിക. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെ നിലവിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്. ഈ മാറ്റം മംഗള, നേത്രാവതി, മത്സ്യഗന്ധ എക്സ്പ്രസ് പോലുള്ള പ്രധാനപ്പെട്ട ട്രെയിനുകളുടെ യാത്രാസമയത്തിൽ വലിയ വ്യത്യാസം വരുത്തും.ട്രെയിൻ വേഗത കൂടുംമഴക്കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി…
