കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആത്മഹത്യ ചെയ്തു. കഴുത്തറുത്ത നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ ജയിലിലായത്. നേരത്തെയും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നതിനെ തുടർന്ന് കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയിരുന്നു.
