കരൂര്‍ ദുരന്തം: വിജയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി; പ്രത്യേക അന്വേഷണ സംഘം
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി, കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. കരൂരില്‍ നടന്നത് മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് നിരീക്ഷിച്ച കോടതി, കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ട് അണികളെ ഉപേക്ഷിച്ച വിജയ്‌ക്ക് നേതൃഗുണം ഇല്ലെന്നും വിമര്‍ശിച്ചു. അന്വേഷണ ചുമതല വനിത ഐ.പി.എസ്. ഉദ്യോഗസ്ഥയായ അശ്ര ഗാര്‍ഗിനാണ്. വിജയ്‌ക്കും ടി.വി.കെയ്ക്കും എതിരെ അതിശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. കോടതിയുടെ നിരീക്ഷണങ്ങൾ: മറ്റ് സംഭവവികാസങ്ങൾ:
